ബാപ്പുജി സ്മാരക വായനശാല | Pusthakagramam | Perumkulam
ശ്വാസഗതി പോലും കഥകളിമേളത്തിന്റെ താളമൊരുക്കുന്ന കൊട്ടാരക്കര നിന്നും അഞ്ചുകിലോമീറ്ററോളം വടക്കോട്ടു പോയാൽ കുന്നുകളും അടിവാരങ്ങളും തിരശ്ശീല പിടിക്കുന്ന മനോഹരമായ ഒരു ഗ്രാമമുണ്ട് പെരുംകുളം. നാടിന്റെ നടുവിൽ കത്തിച്ചുവെച്ച കഥകളിവിളക്കുപോലെ തെളിഞ്ഞു നീണ്ടുകിടക്കുന്ന കൊട്ടാരക്കര മണ്ണടി റോഡ്. ഇസ്ലാം - ക്രിസ്ത്യൻ മതദേവാലയങ്ങൾ അതിരിടുന്നതും ഹിന്ദുക്ഷേത്രങ്ങളാൽ സമൃദ്ധമായതുമായ മതസ്വച്ഛതയുടെ കൂടാരം. അവിടെ നൂറ്റാണ്ടുകൾ പഴക്കമുള്ള ഭഗവതിക്ഷേത്രത്തിനു സമീപം മനുഷ്യസ്നേഹത്തിന്റെ പര്യായമായ ഭാരതരാഷ്ട്രത്തിന്റെ അച്ഛൻ മഹാത്മാഗാന്ധിയുടെ നാമധേയത്താൽ കേൾവികേട്ട അക്ഷരദേവാലയം "ബാപ്പുജി സ്മാരക വായനശാല".
പെരുംകുളം ഗ്രാമത്തെ ഇന്ത്യയിലെ രണ്ടാമത്തേയും കേരളത്തിലെ ആദ്യത്തേയും പുസ്തകഗ്രാമമാക്കി മാറ്റിയ ലോകത്തിലെ ഏറ്റവും മികച്ച ഗ്രാമീണലൈബ്രറി.
Comments
Post a Comment