ആരാണ് വേലൻ (പുറങ്ങാടി) Velan
അസുരന്മാരിൽനിന്ന് മഹാവിഷ്ണുവിന് വ്യാധി പിടിപെടുന്നു. അതകറ്റാൻ വേലനെ കൊണ്ടുവരാൻ ദേവന്മാരോട് ബ്രഹ്മ്മാവും മഹാദേവനും ആവശ്യപ്പെട്ടു. ദേവന്മാർ ഈരേഴു പതിനാലുലോകങ്ങളിലും വേലനെതിരക്കി കണ്ടുപിടിക്കാനാകാതെ തിരികെ ദേവലോകത്തെത്തി ആവിവരം ബ്രഹ്‌മാവിനോടും മഹാദേവനോടും ഉണർത്തിച്ചു.
വേലനെ കണ്ടെത്തി മഹാവിഷ്ണുവിന്റെ വ്യാധിയകറ്റാതെ ഇനി ദേവലോകത്തേക്കില്ലെന്ന് പറഞ്ഞ് മഹാദേവനപ്രത്യക്ഷനാകുന്നു. അതിനുശേഷം മഹാദേവൻ വേലനായും ശ്രീ പാർവതി വേലത്തിയായും ഗണപതിക്കും, മുരുകനും, ഭൂതഗണങ്ങൾക്കുമൊപ്പം പാലാഴിയിലെത്തി. 'പള്ളിപ്പാന' എന്ന മഹാകർമ്മത്തോടുകൂടി മഹാവിഷ്ണുവിന്റെ വ്യാധിയകറ്റുന്നു. വേലൻ എന്ന ജാതിയുടെ ഉത്ഭവം ഇങ്ങനെയാണ് എന്നാണ് ഐതിഹ്യം.
അതിനുശേഷം നാടിന്റെയും നാട്ടാരുടേയും കാലദോഷമകറ്റാൻ വർഷം തോറും ക്ഷേത്രോത്സവത്തിന് മുന്നോടിയായി വേലനെത്തുന്നു എന്നാണ് സങ്കല്പം.
Watch Video - Velan Manoharan Pusthakagramam
👍👍
ReplyDelete