Posts

Showing posts from November, 2023

Kuravar Kali (Bharata Kali), Pusthakagramam, Perumkulam

Image
The Kuravar artists were under the patronage and guidance of the tutelage of the Kuravarkulam Urali, who belonged to a dravidian tribe. They saw the universe as the all  eternal and ultimate truth. They worshipped and revered natural elements such as  sun, moon, water, air, and trees. They gave wild food as offerings to the Gods who protected them in their times of  happiness and sadness. They pleased the gods through their dancing and singing in circular movements. Their belief is that the deities who are pleased with this will bestow them with their blessings for the prosperity of  their tribe and their lands. As a clan ritual art of Kurams, Kuram games are still being performed in Kavus and temples. The places where such games are played are called kalari or kalams. The instruments required for these are Maddalam, Kutty, Kuzhal (bamboo), and Kaimani. All these three beats, in rhythm, wake up the mountain gods and  the kalam. Urali prostrates and prays for the prosperity, unity, and

ബാപ്പുജി സ്മാരക വായനശാല | Pusthakagramam | Perumkulam

Image
 ശ്വാസഗതി പോലും കഥകളിമേളത്തിന്റെ താളമൊരുക്കുന്ന കൊട്ടാരക്കര നിന്നും അഞ്ചുകിലോമീറ്ററോളം വടക്കോട്ടു പോയാൽ കുന്നുകളും അടിവാരങ്ങളും തിരശ്ശീല പിടിക്കുന്ന മനോഹരമായ ഒരു ഗ്രാമമുണ്ട് പെരുംകുളം. നാടിന്റെ നടുവിൽ കത്തിച്ചുവെച്ച കഥകളിവിളക്കുപോലെ തെളിഞ്ഞു നീണ്ടുകിടക്കുന്ന കൊട്ടാരക്കര മണ്ണടി റോഡ്. ഇസ്ലാം - ക്രിസ്ത്യൻ മതദേവാലയങ്ങൾ അതിരിടുന്നതും ഹിന്ദുക്ഷേത്രങ്ങളാൽ സമൃദ്ധമായതുമായ മതസ്വച്ഛതയുടെ കൂടാരം. അവിടെ നൂറ്റാണ്ടുകൾ പഴക്കമുള്ള ഭഗവതിക്ഷേത്രത്തിനു സമീപം മനുഷ്യസ്നേഹത്തിന്റെ പര്യായമായ ഭാരതരാഷ്ട്രത്തിന്റെ അച്ഛൻ മഹാത്മാഗാന്ധിയുടെ നാമധേയത്താൽ കേൾവികേട്ട അക്ഷരദേവാലയം "ബാപ്പുജി സ്മാരക വായനശാല". ​​​​​​​പെരുംകുളം ഗ്രാമത്തെ ഇന്ത്യയിലെ രണ്ടാമത്തേയും കേരളത്തിലെ ആദ്യത്തേയും പുസ്തകഗ്രാമമാക്കി മാറ്റിയ ലോകത്തിലെ ഏറ്റവും മികച്ച ഗ്രാമീണലൈബ്രറി.  Pusthakagramam, Perumkulam https://bappuji.com/

ആരാണ് വേലൻ (പുറങ്ങാടി) Velan

Image
അസുരന്മാരിൽനിന്ന് മഹാവിഷ്ണുവിന് വ്യാധി പിടിപെടുന്നു. അതകറ്റാൻ വേലനെ കൊണ്ടുവരാൻ ദേവന്മാരോട് ബ്രഹ്മ്മാവും മഹാദേവനും ആവശ്യപ്പെട്ടു. ദേവന്മാർ ഈരേഴു പതിനാലുലോകങ്ങളിലും വേലനെതിരക്കി കണ്ടുപിടിക്കാനാകാതെ തിരികെ ദേവലോകത്തെത്തി ആവിവരം ബ്രഹ്‌മാവിനോടും മഹാദേവനോടും ഉണർത്തിച്ചു. വേലനെ കണ്ടെത്തി മഹാവിഷ്ണുവിന്റെ വ്യാധിയകറ്റാതെ ഇനി ദേവലോകത്തേക്കില്ലെന്ന് പറഞ്ഞ് മഹാദേവനപ്രത്യക്ഷനാകുന്നു. അതിനുശേഷം മഹാദേവൻ വേലനായും ശ്രീ പാർവതി വേലത്തിയായും ഗണപതിക്കും, മുരുകനും, ഭൂതഗണങ്ങൾക്കുമൊപ്പം പാലാഴിയിലെത്തി. 'പള്ളിപ്പാന' എന്ന മഹാകർമ്മത്തോടുകൂടി മഹാവിഷ്ണുവിന്റെ വ്യാധിയകറ്റുന്നു. വേലൻ എന്ന ജാതിയുടെ ഉത്ഭവം ഇങ്ങനെയാണ് എന്നാണ് ഐതിഹ്യം. അതിനുശേഷം നാടിന്റെയും നാട്ടാരുടേയും കാലദോഷമകറ്റാൻ വർഷം തോറും ക്ഷേത്രോത്സവത്തിന് മുന്നോടിയായി വേലനെത്തുന്നു എന്നാണ് സങ്കല്പം. Watch Video -  Velan Manoharan Pusthakagramam Velan Manoharan Pusthakagramam